കൊല്ലം: 16 വയസുകാരിയെ രാത്രി വീട്ടിൽ കയറി ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 29 വർഷം കഠിന തടവും 1,85,000 രൂപ പിഴയും വിധിച്ച് കോടതി.
കൊല്ലം ഉളിയക്കോവിൽ ചേരിയിൽ തെക്കേവീട്ടിൽ സുമേഷിനെയാണ് കോടതി 29 വർഷത്തെ തടവിനു വിധിച്ചത്. 2023 മെയ് മാസത്തിലാണ് കേസ് നാസ്പദസമായ സംഭവം നടക്കുന്നത്.
കുട്ടിയുടെ മാതാവ് ജോലി ചെയ്തിരുന്ന കടയിലെ സഹായിയായിരുന്ന പ്രതി പ്രായപൂർത്തിയാക്കുമ്പോൾ വിവാഹം ചെയ്യാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ചു കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
കുട്ടിയുടെ മാതാവ് പ്രതിയുടെ മോഷണ ശ്രമം കണ്ടെത്തിയതിന്റെ വാരാഗ്യവും പ്രതിയെ കുറ്റം ചെയ്യുന്നതിന് പ്രേരിപ്പിച്ചു. ഇന്ത്യൻ ശിക്ഷ നിയമത്തിന്റെയും പോക്സോ നിയമത്തിന്റെയും വിവിധ വകുപ്പുകളിലാണ് ശിക്ഷ.
കൊല്ലം ഈസ്റ്റ് എസ് എച്ച് ഒ അനിൽകുമാർ. എൽ അന്വേഷിച്ചു കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 12 സാക്ഷികളെ വിസ്തരിച്ചു.
പ്രോസീക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടർ സരിത ആർ ഹാജരായി. എ എസ് ഐ പ്രസന്നഗോപൻ പ്രോസീക്യൂഷൻ നടപടികൾ ഏകീകരിച്ചു.