ഓൺലൈൻ വ്യാപാരത്തിലുടെ പണം വാ​ഗ്ദാനം ചെയ്ത് തട്ടിപ്പ് , രണ്ടുപേർ പിടിയിൽ

New Update
online

കൊല്ലം: ഓണ്‍ലൈന്‍ വ്യാപാരത്തിലൂടെ പണം സാമ്പാദിക്കാം എന്ന വാഗ്ദാനം പണം തട്ടിപ്പു നടത്തിയ രണ്ടു പേർ അറസ്റ്റിൽ. മലപ്പുറം സ്വദേശി ഷംനാസ്, ഇടുക്കി സ്വദേശി ലിജോ എന്നിവരാണ് പിടിയിലായത്. ഹെൽസ്ബർഗ് ഡയമണ്ട് എന്ന സ്ഥാപനത്തിൽ തൊഴിൽ അവസരം ഉണ്ടെന്ന് കാണിച്ച് വാട്സാപ്പ് വഴി സന്ദേശങ്ങൾ അയച്ചും പരിശീലനം നൽകിയും  വിശ്വാസം പിടിച്ചു പറ്റിയ പ്രതികൾ യുവാവിനെ തട്ടിപ്പിനിരയാക്കുകയായിരുന്നു. 

Advertisment

ഡയമണ്ടിന്റെ വിവിധ മോഡലുകൾ ഓർഡർ ചെയ്ത് മറ്റൊരാൾക്ക് വിറ്റാൽ  വൻ ലാഭം കിട്ടുമെന്ന് തെറ്റിദ്ധരിച്ച് പല തവണയായി പ്രതികൾ യുവാവിൽ നിന്നും പണം കൈക്കലാക്കി. ബാങ്ക് അക്കൗണ്ടുകൾ വഴി പതിനാലര ലക്ഷത്തോളം രൂപയാണ് യുവാവ് അയച്ചു നൽകിയത്. പറഞ്ഞ പോലെ വ്യാപാരം നടക്കാതെ വന്നതോടെയാണ് കബളിപ്പിക്കപ്പെട്ടെന്ന് മനസിലാക്കിയത്. 

അഞ്ചൽ പൊലീസിൽ യുവാവ് നൽകിയ പരാതിയിൽ രണ്ട് പ്രതികൾ അറസ്റ്റിലായി. മലപ്പുറം സ്വദേശി ഷംനാസ്, ഇടുക്കി സ്വദേശി ലിജോ എന്നിവരാണ് പിടിയിലായത്. തട്ടിയെടുത്ത പണം ഇവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തിയതായും പൊലീസ് കണ്ടെത്തി. അറസ്റ്റിലായ ഷംനാസ് സിനിമ മേഖലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നയാളാണെന്നും പൊലീസ് വ്യക്തമാക്കി. 

Advertisment