/sathyam/media/media_files/2025/02/13/3Y8nZn5m9oRn3ITUO8xv.jpg)
കൊ​ല്ലം: കൊല്ലത്ത് നാ​ല്​ കി​ലോ ക​ഞ്ചാ​വു​മാ​യി മൂ​ന്നു​പേ​ർ പി​ടി​യി​ൽ. പ​ള്ളി​ത്തോ​ട്ടം മു​ടി​യി​ൽ​ചേ​രി​യി​ൽ അ​ൻ​വ​ർ (54), ക​ട​പ്പാ​ക്ക​ട കൈ​പ്പ​ള്ളി പ​ണ​യി​ൽ​വീ​ട്ടി​ൽ ശ്യാം ​മോ​ഹ​ൻ, ഉ​ളി​യ​ക്കോ​വി​ൽ ഗു​രു​ദേ​വ് ന​ഗ​ർ 8 കാ​യാ​ട്ടു​പു​ര വീ​ട്ടി​ൽ ഗ്രേ​ഷ്യ​സ്(50) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഫാ​ത്തി​മ മാ​ത കോ​ള​ജി​ന്​ സ​മീ​പം ക​ർ​ബ​ല ജ​ങ്​​ഷ​നി​ൽ ബു​ധ​നാ​ഴ്ച ഉ​ച്ച​ക്ക്​ 2.30ഓ​ടെ കൊ​ല്ലം ഈ​സ്റ്റ് പൊ​ലീ​സും ഡാ​ൻ​സാ​ഫ് സം​ഘ​വും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ ഇ​വ​ർ പി​ടി​യി​ലാ​യ​ത്.
കാ​റി​ലെ​ത്തി​യ ശ്യാം ​മോ​ഹ​ൻ ബൈ​ക്കി​ലെ​ത്തി​യ അ​ൻ​വ​റി​നും ഗ്രേ​ഷ്യ​സി​നും ര​ണ്ട് പാ​ക്ക​റ്റി​ലാ​യി ക​ഞ്ചാ​വ് കൈ​മാ​റു​ന്ന​തി​നി​ടെ​യാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​വ​ർ മു​മ്പും ക​ഞ്ചാ​വ്​ ക​ച്ച​വ​ടം ന​ട​ത്തി​യി​രു​ന്നെ​ന്ന്​ പൊ​ലീ​സ് പ​റ​ഞ്ഞു. അ​ൻ​വ​റും ഗ്രേ​ഷ്യ​സും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് സ​ർ​വി​സ് ന​ട​ത്തു​ന്ന ലോ​റി ഡ്രൈ​വ​ർ​മാ​രാ​ണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us