11വയസുകാരി തൂങ്ങി മരിച്ച നിലയിൽ. അന്വേഷണം ആരംഭിച്ച് പൊലീസ്. രക്ഷിതാക്കൾ വഴക്കു പറഞ്ഞതാണ് കാരണമെന്ന് കത്ത്

കുരീപ്പുഴ തെക്കേച്ചിറ സ്വദേശി അവന്തികയെ ആണ് മുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിലെ ജനൽ കമ്പിയിൽ തൂങ്ങിയ നിലയിലായിരുന്നു.

New Update
kerala police vehicle1

കൊല്ലം: രക്ഷിതാക്കൾ വഴക്കു പറ‍ഞ്ഞതിനെ തുടർന്ന് കൊല്ലം കുരീപ്പുഴയിൽ 11 വയസുള്ള പെൺകുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

Advertisment

കുരീപ്പുഴ തെക്കേച്ചിറ സ്വദേശി അവന്തികയെ ആണ് മുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിലെ ജനൽ കമ്പിയിൽ തൂങ്ങിയ നിലയിലായിരുന്നു.

ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. വീട്ടിൽ മറ്റാരും ഇല്ലാതിരുന്ന സമയത്താണ് സംഭവം. വീട്ടിൽ നിന്ന് പെൺകുട്ടി എഴുതിയതെന്ന് കരുതുന്ന ഒരു കുറിപ്പ് ലഭിച്ചു.

രക്ഷിതാക്കൾ വഴക്കു പറഞ്ഞെന്നാണ് അതിൽ എഴുതിയിരിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ അഞ്ചാലുമൂട് പൊലീസ് അന്വേഷണം ആരംഭിച്ചു.

Advertisment