New Update
/sathyam/media/media_files/2025/02/18/dz92QscNEG3E5nvdwK6K.jpg)
കായംകുളം: സ്കൂളിന് സമീപം കഞ്ചാവ് കച്ചവടം നടത്തിയ പ്രതിക്ക് കഠിനതടവും പിഴയും ശിക്ഷ. പുനലൂർ വള്ളക്കോട് മുല്ലശ്ശേരി ഹൗസിൽ പ്രമോദിനെയാണ് (39) മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി മൂന്ന് ജഡ്ജി പി.പി. പൂജ ശിക്ഷിച്ചത്.
Advertisment
കൃഷ്ണപുരം ടെക്നിക്കൽ ഹൈസ്കൂളിന് സമീപത്ത് നിന്ന് 5.4 കിലോഗ്രാം കഞ്ചാവ് പിടികൂടിയ സംഭവത്തിൽ കായംകുളം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. 2017 ഡിസംബറിലായിരുന്നു സംഭവം.
സബ് ഇൻസ്പെക്ടറായിരുന്ന രാജൻ ബാബുവാണ് പ്രതി​യെ തൊണ്ടിമുതൽ സഹിതം അറസ്റ്റ് ചെയ്തത്. സർക്കിൾ ഇൻസ്പെക്ടർ സദൻ തുടർ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us