കൊവിഡ് നിയമം ലംഘിച്ചവരുണ്ടേൽ സൂക്ഷിച്ചോ ! പൊലീസ് പണി തുടങ്ങി. ലോക്ഡൗൺ നിയമം ലംഘിച്ച് മീൻ വാങ്ങാൻ പോയ ആൾക്ക് സമൻസ്

ലോക്ഡൗൺ നിയമം ലംഘിച്ചതിനാൽ അദാലത്തിൽ പങ്കെടുത്ത് പിഴ അടയ്ക്കണമെന്ന് പൊലീസ് സമൻസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. 

New Update
lockdown

കൊല്ലം: കൊവിഡ് നിയമം ലംഘിച്ചവർക്കെതിരെ പൊലീസിന്റെ നടപടി തുടങ്ങി. കൊവിഡ് ​കാലത്ത് ലോക്ഡൗൺ നിയമം ലംഘിച്ച് മീൻ വാങ്ങാൻ പോയ കൊല്ലം സ്വദേശിക്ക് ഇരവിപുരം പൊലീസ് ആണ് സമൻസ് അയച്ചത്. 

Advertisment

ലോക്ഡൗൺ നിയമം ലംഘിച്ചതിനാൽ അദാലത്തിൽ പങ്കെടുത്ത് പിഴ അടയ്ക്കണമെന്ന് പൊലീസ് സമൻസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. 


രോ​ഗ വ്യാപനം നടത്തുന്നു, കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചു എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഇയാൾക്കെതിരെ കൊവിഡ് കാലത്ത് കേസ് എടുത്തിരുന്നത്. 


ലോക്ക്ഡൗൺ നിയമം ലംഘിച്ച പലർക്കും സമൻസ് ലഭിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.  കോടതിയിൽ ഹാജരാകാനാവശ്യപ്പെട്ട് പൊലീസ് നോട്ടീസ് നൽകിയിട്ടുണ്ട്. നാല് വർഷം മുൻപുള്ള കേസുകൾക്കാണ് പലർക്കും സമൻസ് വന്നിട്ടുളളത്.

Advertisment