New Update
/sathyam/media/media_files/2025/03/03/J2xn79ZtBvh0MKArPOke.jpg)
കൊല്ലം: പറമ്പിൽ ജോലിചെയ്യുന്നതിനിടെ പന്നിപ്പടക്കം പൊട്ടിത്തെറിച്ച് യുവാവിന്റെ കൈപ്പത്തിക്ക് പരിക്ക്.
Advertisment
പുനലൂര്‍ മണിയാര്‍ എരിച്ചിക്കല്‍ ചരുവിളവീട്ടില്‍ മഹേഷാണ് അപകടത്തില്‍പ്പെട്ടത്.
ഇയാളുടെ വലതു കൈപ്പത്തി തകരുകയും ഇടതുകൈകളിലെയും രണ്ടുവിരലുകള്‍ അറ്റുപോവുകയും ചെയ്തു.
എരിച്ചിക്കല്‍ കാവിന് സമീപത്തെ പാടത്ത് തിങ്കളാഴ്ച നാലുമണിയോടെയാണ് അപകടം.
സമീപവാസിയുടെ പാടത്ത് കാടുനീക്കുകയും വാഴകള്‍ക്ക് വളമിടുകയും ചെയ്യുന്നതിനിടെ വരമ്പില്‍ കടലാസില്‍ പൊതിഞ്ഞനിലയില്‍ കണ്ട വസ്തു പരിശോധിക്കുന്നതിനിടെയായിരുന്നു അപകടം.
ഉടന്‍തന്നെ മഹേഷിനെ പുനലൂര്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചു.
ഇവിടെനിന്ന് പ്രാഥമിക ചികിത്സ നല്‍കിയശേഷമാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us