കൊല്ലത്തിന്റെ മണ്ണിൽ ഇനി സമ്മേളന നാളുകൾ. സി.പി.എം സംസ്ഥാന സമ്മേളനത്തിന് കൊടിയേറി

പതാക ഉയർത്തിയശേഷം 23 രക്തസാക്ഷി കുടീരങ്ങളിൽനിന്നുള്ള ജാഥകൾ സംഗമിച്ച് ടൗൺഹാളിലെ കോടിയേരി ബാലകൃഷ്ണൻ നഗറിൽ ദീപശിഖ സ്ഥാപിച്ചു.

New Update
cpm state conferance kollam

കൊല്ലം: ദീപശിഖാ പതാക ജാഥകളും കൊടിമര ജാഥയും നാളെ ആശ്രാമം മൈതാനിയിൽ സംഗമിച്ചതോടെ, സി.പി.എം സംസ്ഥാന സമ്മേളനത്തിന് കൊല്ലത്ത് കൊടിയേറ്റം.

Advertisment

പൊതുസമ്മേളന നഗരിയായ ആശ്രാമം മൈതാനത്ത്‌ (സീതാറാം യെച്ചൂരി നഗർ) ബുധൻ വൈകിട്ട്‌ സ്വാഗതസംഘം ചെയർമാൻ കെ എൻ ബാലഗോപാൽ പതാക ഉയർത്തി.


മധുരയിൽ ഏപ്രിൽ 2 മുതൽ 6 വരെ നടക്കുന്ന 24-ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായി മാർച്ച് 6 മുതൽ 9 വരെയാണ്‌ സംസ്ഥാന സമ്മേളനം.


പതാക ഉയർത്തിയശേഷം 23 രക്തസാക്ഷി കുടീരങ്ങളിൽനിന്നുള്ള ജാഥകൾ സംഗമിച്ച് ടൗൺഹാളിലെ കോടിയേരി ബാലകൃഷ്ണൻ നഗറിൽ ദീപശിഖ സ്ഥാപിച്ചു.

പൊളിറ്റ്‌ബ്യൂറോ അംഗം പ്രകാശ് കാരാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്യും. 44 നിരീക്ഷകരും അതിഥികളും ഉൾപ്പടെ 530 പേരാണ് ഇത്തവണ പ്രതിനിധികളായിട്ടുള്ളത്.

സമ്മേളനത്തിൻ്റെ അവസാന ദിനമായ 9ന് 25000 റെഡ് വോളൻ്റിയർമാർ  അടക്കം രണ്ടര ലക്ഷം പേർ അണിനിരക്കുന്ന റാലി നടക്കും.

Advertisment