Advertisment

സിപിഎം സംസ്ഥാന സമ്മേളനം. ചർച്ചകളെല്ലാം തുടർ ഭരണത്തെക്കുറിച്ച്. പിണറായി തന്നെ തുടരുമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്ന് എം.വി ഗോവിന്ദൻ

മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് സിപിഎം പ്രവർത്തന റിപ്പോർട്ട്. ഭരണത്തിരക്കുകൾക്കിടയിലും സംഘടനാ കാര്യങ്ങളിൽ പാർട്ടിയെ സഹായിക്കുന്നുവെന്നാണ് പ്രശംസ. 

New Update
pinrayi state conferance kerala cpm

കൊല്ലം: സിപിഎം സംസ്ഥാന സമ്മേളനത്തിന് ചർച്ചകൾ തുട‍ർ ഭരണവും പിണറായി വിജയനും തന്നെ. ഇടതുമുന്നണി മൂന്നാമതും  അധികാരത്തിൽ വരുമെന്ന് പറഞ്ഞ എം.വി ഗോവിന്ദൻ. 

Advertisment

എന്നാൽ പിണറായി വിജയൻ തന്നെയായിരിക്കുമോ മുഖ്യമന്ത്രിയായി വരുന്നതെന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. 


അതേസമയം മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് സിപിഎം പ്രവർത്തന റിപ്പോർട്ട്. ഭരണത്തിരക്കുകൾക്കിടയിലും സംഘടനാ കാര്യങ്ങളിൽ പാർട്ടിയെ സഹായിക്കുന്നുവെന്നാണ് പ്രശംസ. 


പിണറായി വിജയനെ പ്രശംസിക്കുന്ന തരത്തിലുള്ള വിലയിരുത്തലാണ് റിപ്പോർട്ടിലുള്ളത്. ഭരണത്തിരക്കുകൾക്കിടയിലും സംഘടനാ കാര്യങ്ങളിൽ പാർട്ടിയെ സഹായിക്കുന്നു, സംഘടനാകാര്യങ്ങളിലും ഭരണകാര്യങ്ങളിലും ഒരുപോലെ ശ്രദ്ധിക്കുന്നു തുടങ്ങിയ കാര്യങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

വിവാദ പ്രസ്താവനകളിൽ മന്ത്രി സജി ചെറിയാനെതിരെ റിപ്പോർട്ടിൽ വിമർശനമുണ്ട്.  

പ്രായപരിധി മാനദണ്ഡത്തിൽ പി.കെ ശ്രീമതിയെയും എ.കെ ബാലനെയും ഒഴിവാക്കാൻ നേതൃത്വം തീരുമാനിച്ചതായാണ് വിവരം. 

 

Advertisment