പാർട്ടി നേതാക്കളും അംഗങ്ങളും സഹകരണ ബാങ്കുകളിൽ നിന്നും വൻതുക വായ്പ എടുത്തിട്ട് തിരിച്ചടയ്ക്കുന്നില്ല. സാമ്പത്തിക ക്രമക്കേടുകൾ പാർട്ടിയുടെ പ്രതിച്ഛായക്കു കളങ്കം സൃഷ്ടിച്ചുവെന്ന് പ്രവർത്തന റിപ്പോർട്ട്

സാമ്പത്തിക ക്രമക്കേടുകൾ പാർട്ടിയുടെ പ്രതിച്ഛായക്കു കളങ്കം സൃഷ്ടിച്ചു. വലിയ തുക വായ്പ എടുക്കുന്ന അംഗങ്ങൾ പാർട്ടി മേൽ കമ്മിറ്റിയുടെ അംഗീകാരം വാങ്ങണമെന്നും റിപ്പോർട്ടിൽ നിർദേശിച്ചിട്ടുണ്ട്. 

New Update
cpm state conferance kollam1

കൊല്ലം: പാർട്ടി നേതാക്കളും അംഗങ്ങളും വൻതുക വായ്പ എടുത്ത് തിരിച്ചടയ്ക്കാത്തത് സഹകരണ ബാങ്കുകളെ പ്രതിസന്ധിയിലാക്കിയെന്ന് സി.പി.എം സംസ്ഥാന സമ്മേളനത്തിനവതരിപ്പിച്ച റിപ്പോർട്ടിൽ വിമർശനം. 

Advertisment

നേതാക്കളുടെ അലംബാവം മൂലം പല സഹകരണ ബാങ്കുകൾക്കും കോടികളുടെ ബാധ്യത വരുത്തിവച്ചെന്ന് റിപ്പോർട്ടിൽ വിലയിരുത്തി. എടുത്ത വായ്പ തിരിച്ചടക്കണമെന്ന സർക്കുലർ പോലും പലരും കണക്കിലെടുക്കുന്നില്ല. 

സാമ്പത്തിക ക്രമക്കേടുകൾ പാർട്ടിയുടെ പ്രതിച്ഛായക്കു കളങ്കം സൃഷ്ടിച്ചു. വലിയ തുക വായ്പ എടുക്കുന്ന അംഗങ്ങൾ പാർട്ടി മേൽ കമ്മിറ്റിയുടെ അംഗീകാരം വാങ്ങണമെന്നും റിപ്പോർട്ടിൽ നിർദേശിച്ചിട്ടുണ്ട്. 

കരിവന്നൂരടക്കം സംസ്ഥാനത്തെ വിവിധ സഹകരണ ബാങ്കുകളിലെ പ്രതിസന്ധികളുടെ പശ്ചാത്തലത്തിലാണ് പരാമർശം. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് സി.പി.എം സംസ്ഥാന സമ്മേളനത്തിൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചത്.

Advertisment