സംസാരിക്കുമ്പോൾ സൂക്ഷിക്കണം. മന്ത്രി സജി ചെറിയാന് രൂക്ഷവിമർശനം. ഇ പി ജയരാജനെ എൽ.ഡി.എഫ് കൺവീനർ സ്ഥാനത്ത് നിന്ന് ഒഴിവാക്കുക ആയിരുന്നു. റിപ്പോർട്ടിൽ മുഖ്യമന്ത്രിക്ക് പ്രശംസ

ഭരണഘടന കുന്തവും കുടച്ചക്രവുമാണോ എന്ന പരാമർശത്തിന്റെ പേരിൽ മന്ത്രിസ്ഥാനം രാജി വെക്കേണ്ടിവന്ന നേതാവാണ് സജി ചെറിയാൻ.

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update
cpm state conferance2

കൊല്ലം: സി.പി.എം സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച സംഘടനാ റിപ്പോർട്ടിൽ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗവും മന്ത്രിയുമായ സജി ചെറിയാന് വിമർശനം.

Advertisment

സെക്രട്ടേറിയേറ്റ് അംഗം എന്ന നിലയിലുളള സജി ചെറിയാന്റെ പ്രവർത്തനം വിലയിരുത്തുന്ന ഭാഗത്താണ് വിമർശനം.


സംസാരിക്കുമ്പോൾ സൂക്ഷിക്കണം എന്നാണ് സജി ചെറിയനെതിരയുളള പരാമർശം. ഭരണഘടന കുന്തവും കുടച്ചക്രവുമാണോ എന്ന പരാമർശത്തിന്റെ പേരിൽ മന്ത്രിസ്ഥാനം രാജി വെക്കേണ്ടിവന്ന നേതാവാണ് സജി ചെറിയാൻ.


ആ സംഭവത്തിന് ശേഷവും സജി ചെറിയാനിൽ നിന്ന് വിവാദ പരാമർശങ്ങളുണ്ടായിരുന്നു.

ഇതെല്ലാം കണക്കിലെടുത്താണ് സംസാരിക്കുമ്പോൾ സൂക്ഷിക്കണമെന്ന ഉപദേശ രൂപേണയുളള നിർദ്ദേശം സംസ്ഥാന സമ്മേളനത്തിലെ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.


ഇ.പി.ജയരാജനെ എൽ.ഡി.എഫ് കൺവീനർ സ്ഥാനത്ത് നിന്ന് ഒഴിവാക്കുക ആയിരുന്നുവെന്ന് സ്ഥിരീകരിക്കുന്ന പരാമർശവും സംസ്ഥാന സമ്മേളന റിപ്പോർട്ടിലുണ്ട്. 


ഇ.പി.ജയരാജനെ എൽ.ഡി.എഫ് കൺവീനർ സ്ഥാനത്ത് നിന്ന് ഒഴിവാക്കി എന്നതാണ് റിപ്പോർട്ടിലെ പരാമർശം. ഇതിന്റെ കാര്യകാരണങ്ങളെപ്പറ്റി പരാമർശമില്ല. 

സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച റിപ്പോർട്ടിൽ മുഖ്യമന്ത്രിക്ക് പുകഴ്ത്തലാണ്. 

മുഖ്യമന്ത്രി എന്ന നിലയിലുളള ഉത്തരവാദിത്തങ്ങൾ നിർവഹിക്കുമ്പോഴും സംഘടനാകാര്യങ്ങളിലും അതേ സജീവതയോടെ ഇടപെടുന്നു എന്നതാണ് മുഖ്യമന്ത്രിയെപ്പറ്റിയുളള വാഴ്ത്തൽ