Advertisment

പരവൂർ-  പാരിപ്പള്ളി റോഡിൽ നിയന്ത്രണം വിട്ട കാർ അപകടത്തിൽപ്പെട്ടു. എഞ്ചിനിയറിങ് വിദ്യാർഥി മരിച്ചു

ഇന്നലെ രാത്രി ഹേമന്തും സുഹൃത്തുക്കളും സഞ്ചരിച്ച കാർ വൈദ്യുതി തൂണിലും മരത്തിലും മതിലിലും ഇടിക്കുകയായിരുന്നു.

New Update
parippally paravur road accident

കൊല്ലം: കൊല്ലം പരവൂർ-  പാരിപ്പള്ളി റോഡിൽ പൂതക്കുളം പഞ്ചായത്ത് ഓഫീസിനു സമീപം നിയന്ത്രണം വിട്ട കാർ അപകടത്തിൽപ്പെട്ട് യുവാവ് മരിച്ചു.

Advertisment

പരവൂർ സ്വദേശിയായ ഹേമന്ത് ആണ് മരിച്ചത്. പാരിപ്പള്ളി യുകെഎഫ് എഞ്ചിനിയറിങ് കോളേജിലെ വിദ്യാർത്ഥിയാണ് ഹേമന്ത്.

ഇന്നലെ രാത്രി ഹേമന്തും സുഹൃത്തുക്കളും സഞ്ചരിച്ച കാർ വൈദ്യുതി തൂണിലും മരത്തിലും മതിലിലും ഇടിക്കുകയായിരുന്നു.

വാഹനത്തിൻ്റെ മുൻഭാഗം പൂർണമായും തകർന്നു. നാട്ടുകാർ ചേർന്ന് കാറിലുണ്ടായിരുന്നവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഹേമന്തിനെ രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല. 3 പേർ പരിക്കുകളോടെ ചികിത്സയിലാണ്. 

Advertisment