ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update
/sathyam/media/media_files/2025/02/20/uUZyJyCRc1SzSxru0iba.jpg)
കൊല്ലം: ആശാ വര്‍ക്കര്‍മാരുടെ സമരത്തിൽ ആരോഗ്യമന്ത്രിക്ക് വീഴ്ച സംഭവിച്ചുവെന്ന് കൊല്ലത്ത് നടക്കുന്ന സിപിഎം സംസ്ഥാന സമ്മേളനത്തിൽ വിമര്‍ശനം. സമരക്കാരുടെ ആവശ്യങ്ങളിൽ നേരത്തെ ചർച്ച നടന്നിട്ടും വേണ്ടത് ചെയ്തില്ലെന്നും പ്രതിനിധി സമ്മേളനത്തിൽ വിമര്‍ശനം ഉയര്‍ന്നു.
Advertisment
സമരത്തിലേക്ക് തള്ളിവിട്ട നടപടി മന്ത്രിയുടെ ഭാഗത്തുണ്ടായ വീഴ്ചയാണെന്നും പൊതുചര്‍ച്ചയിൽ വിമര്‍ശനം ഉയര്‍ന്നു. പിഎസ്എസി ശമ്പള പരിഷ്കരണത്തിൽ വലിയ വിമർശനമാണ് ഉയര്‍ന്നത്.
പിഎസ്‍സി അംഗങ്ങളുടെ ശമ്പളം പരിഷ്കരിക്കുന്നതിൽ അനാവശ്യ തിടുക്കം ഉണ്ടായെന്ന് വിമർശനം ഉയര്‍ന്നു. ഇത് ആശാവർക്കർമാരുടെ സമരത്തിനിടക്ക് എരിതീയിൽ എണ്ണ ഒഴിക്കും പോലെ ആയെന്നും വിമര്‍ശനമുണ്ടായി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us