വീടിനു സമീപത്തുനിന്ന യുവാവിനെ കാറിടിച്ചു കൊലപ്പെടുത്താന്‍ ശ്രമം. കാറിടിച്ചശേഷം യുവാവിനെ ക്രൂരമായ മര്‍ദ്ദിച്ചു

കാറിടിച്ചശേഷം യുവാവിനെ ക്രൂരമായ മര്‍ദനത്തിനും ഇരയാക്കി. കാറില്‍ മൂന്നുപേര്‍ ഉണ്ടായിരുന്നതായി പറയുന്നു. കാറിനുപിന്നില്‍ സ്‌കൂട്ടറിലെത്തിയവരും ഇയാളെ മര്‍ദിച്ചു

New Update
kollam car

കൊല്ലം: വടക്കേവിളയില്‍ വീടിനു സമീപത്തുനിന്ന യുവാവിനെ കാറിടിച്ചു കൊലപ്പെടുത്താന്‍ ശ്രമം. ദീപു അലക്‌സാണ്ടറിനെയാണ് തിങ്കളാഴ്ച രാത്രി 8.45-നു കാറിടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചത്. 

Advertisment

കാറിടിച്ചശേഷം യുവാവിനെ ക്രൂരമായ മര്‍ദനത്തിനും ഇരയാക്കി. കാറില്‍ മൂന്നുപേര്‍ ഉണ്ടായിരുന്നതായി പറയുന്നു. കാറിനുപിന്നില്‍ സ്‌കൂട്ടറിലെത്തിയവരും ഇയാളെ മര്‍ദിച്ചു. 


സ്ഥലത്തുണ്ടായിരുന്നവര്‍ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും മര്‍ദനം തുടര്‍ന്നു. 


ദീപു അലക്‌സാണ്ടറിന്റെ മൊഴിയെടുത്തിട്ടുണ്ട്. മര്‍ദനമേറ്റയാളും പ്രതികളുമായി മുന്‍പരിചയമില്ലെന്നും നിരീക്ഷണ ക്യാമറാ ദൃശ്യങ്ങളുടെ സഹായത്തില്‍ വാഹനവും പ്രതികളെയും തിരിച്ചറിഞ്ഞതായും പോലീസ് പറഞ്ഞു. പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി. 

Advertisment