New Update
/sathyam/media/media_files/2025/03/14/07TRKJ90oRMEVfIRe2YU.jpg)
കൊല്ലം: 12 ഗ്രാം എംഡിഎംഎയുമായി യുവാക്കൾ കൊല്ലത്ത് പിടിയിൽ. കൊല്ലം ഈസ്റ്റ് പൊലീസാണ് പ്രതികളെ പിടികൂടിയത്.
Advertisment
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിൽ പ്ലാസ്റ്റിക്ക് കവറിനുള്ളിലാക്കി സൂക്ഷിച്ചിരുന്ന 12 ഗ്രാം എംഡിഎംഎ കണ്ടെടുക്കുകയായിരുന്നു.
തിരുവനന്തപുരം ഇടവ ബിജു ഭവനിൽ രാജൻ മകൻ സജീവ്(28), തിരുവനന്തപുരം ഇടവ കമലാലയം വീട്ടിൽ ദിനേശൻ മകൻ ഡിപിൻ(29) എന്നിവരാണ് കൊല്ലം ഈസ്റ്റ് പോലീസും ഡാൻസാഫ് സംഘവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
ജില്ലാ പോലീസ് മേധാവിയുടെ നിയന്ത്രണത്തിലുള്ള ഡാൻസാഫ് സംഘത്തോടൊപ്പം കൊല്ലം ഈസ്റ്റ് പോലീസ് ഇൻസ്‌പെക്ടർ അനിൽകുമാറിന്റെ നേതൃത്വത്തിൽ എസ്ഐ മാരായ സുമേഷ്, മനോജ്, സിപിഒ മാരായ രാജേഷ്, വിനോദ്, അനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us