കൊല്ലത്ത് എം.ഡി.എം.എയുമായി ബോക്സിങ് പരിശീലകൻ പിടിയിൽ

New Update
kollam mdma case exice

കൊല്ലം: കൊല്ലത്ത് എംഡിഎംഎയുമായി ബോക്സിങ് പരിശീലകൻ പിടിയിൽ. പന്മന സ്വദേശി ഗോകുലാണ് 16 ഗ്രാമിലധികം എം.ഡി.എം.എയുമായി എക്സൈസ് സംഘത്തിന്റെ പിടിയിലായത്.

Advertisment

കൊല്ലം എക്സൈസ് എൻഫോഴ്‌സ്മെന്റ് ആന്റ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് എക്സൈസ് ഇൻസ്‌പെക്ടർ ദിലീപ് സി.പിയുടെ നേതൃത്വത്തിൽ  നടത്തിയ പരിശോധനയിൽ സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 

എക്സൈസ് പ്രിവന്റീവ് ഓഫീസർ പ്രസാദ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ അഭിരാം, ജോജോ, ജൂലിയൻ ക്രൂസ്, അജിത്, അനീഷ്, സൂരജ്, ബാലുസുന്ദർ, വനിത സിവിൽ എക്സൈസ് ഓഫീസർമാരായ ഗംഗ, നിജി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സുഭാഷ് എന്നിവർ എക്സൈസ് സംഘത്തിലുണ്ടായിരുന്നു.

Advertisment