പത്തനംതിട്ട തിരുവനന്തപുരം കളക്ട്രേറ്റുകളിൽ ബോംബ് ഭീഷണിക്ക് പിന്നാലെ കൊല്ലം കളക്ട്രേറ്റിലും ബോംബ് ഭീഷണി. രാവിലെ എത്തിയ ഇ മെയിൽ സന്ദേശം ജീവനക്കാർ കണ്ടപ്പോഴേക്കും ഏറെ വൈകി

കളക്ട്രേറ്റിന്റെ വിവിധ ഭാ​ഗങ്ങളിൽ പൊലീസും ബോംബ് സ്ക്വാഡും പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. 

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update
kollam collectorate

കൊല്ലം: പത്തനംതിട്ട തിരുവനന്തപുരം കളക്ട്രേറ്റുകളിൽ ബോംബ് ഭീഷണിക്ക് പിന്നാലെ കൊല്ലം കളക്ട്രേറ്റിൽ ബോംബ് ഭീഷണി എത്തി.

Advertisment

ഇ മെയിൽ വഴിയാണ് ഭീഷണി സന്ദേശം എത്തിയത്. രാവിലെ എത്തിയ ഇ മെയിൽ സന്ദേശം ജീവനക്കാർ കണ്ടപ്പോഴേക്കും ഏറെ വൈകി. 


കളക്ട്രേറ്റിന്റെ വിവിധ ഭാ​ഗങ്ങളിൽ പൊലീസും ബോംബ് സ്ക്വാഡും പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. 


തിരുവനന്തപുരം, പത്തനംതിട്ട ജില്ലകൾക്ക് ബോംബ് ഭീഷണി ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കൊല്ലം കളക്ട്രേറ്റിനും ബോബ് ഭീഷണി ലഭിച്ചത്.

രാവിലെയോടെ പത്തനംതിട്ട കളക്ടറുടെ ഔദ്യോഗിക ഇമെയിലിലാണ് ഭീഷണി സന്ദേശം എത്തിയത്. കളക്ട്രേറ്റിൽ ബോംബ് വെച്ചിട്ടുണ്ടെന്നായിരുന്നു ഭീഷണി സന്ദേശം.


ഉടൻ തന്നെ പൊലീസും ബോംബ് സ്ക്വാഡും പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. 


ഇ- മെയിലിന്റെ ഉറവിടം പരിശോധിക്കുകയാണ് പൊലീസ്. വ്യാജ ഭീഷണിയിൽ കേസെടുത്ത് അന്വേഷണം തുടങ്ങി. 

പത്തനംതിട്ട കള്ക്ട്രേറ്റിലെ ബോംബ് ഭീഷണിയുട ആകുലതകൾ ഏറെക്കുറേ തീരുന്നചിനിടെ ഉച്ച തിരിഞ്ഞ് രണ്ടുമണിയോടെയാണ് തിരുവനന്തപുരം കളക്ടറേറ്റിൽ ബോംബ് ഭീഷണിയെത്തുന്നത്.

Advertisment