/sathyam/media/media_files/2025/03/19/cNqHvKe4PXjCfx9ihfOV.jpg)
കൊല്ലം: രണ്ടുവയസുള്ള മകനെ കൊലപ്പെടുത്തി മാതാപിതാക്കള്‍ ആത്മഹത്യ ചെയ്തു. കൊല്ലം താന്നിയിൽ അജീഷ് കുമാർ, ഭാര്യ സുലു, മകൻ ആദി എന്നിവരാണ് മരിച്ചത്.
രണ്ട് വയസുകാരനെ കൊന്ന് അമ്മയും അച്ഛനും ജീവനൊടുക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
ബുധനാഴ്ച രാവിലെ വീടിന്‍റെ മുറിയില്‍ നിന്ന് ആരെയും പുറത്ത് കാണാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ പരിശോധനയിലാണ് മൂന്നുപേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.
സാമ്പത്തിക ബാധ്യതയാണ് മരണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന അജീഷ് കുമാര്‍ ഒരു വര്‍ഷം മുന്‍പാണ് നാട്ടിലെത്തിയത്. അടുത്തിടെ അജീഷിന് അര്‍ബുദ രോഗം സ്ഥിരീകരിച്ചിരുന്നെന്നും ഇത് കുടുംബത്തെ മാനസികമായി തകര്‍ത്തിരുന്നെന്നും ബന്ധുക്കള്‍ പറയുന്നു.
മരിക്കുന്ന സമയത്ത് അജീഷ് കുമാറിന്‍റെ മാതാപിതാക്കളും വീട്ടിലുണ്ടായിരുന്നു. ഇവരുടെ നിലവിളി കേട്ട് നാട്ടുകാര്‍ എത്തിയാണ് മുറി ചവിട്ടുത്തുറന്നത്.