ബാറിലെ സെക്യൂരിറ്റി ജീവനക്കാരനുമായി വാക്ക് തർക്കം. ചടയമംഗലത്ത് യുവാവ് കുത്തേറ്റ് മരിച്ചു. കൊല്ലപ്പെട്ടത് സിഐടിയു പ്രവർത്തകൻ

സുധീഷിന്റെ മൃതദേഹം കടക്കൽ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്

New Update
crime111

കൊല്ലം: ചടയമംഗലത്ത് യുവാവ് കുത്തേറ്റ് മരിച്ചു. ചടയമംഗലം കലയം സ്വദേശി സുധീഷ് ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രിയോടെയാണ് സംഭവം.

Advertisment

ബാറിലെ സെക്യൂരിറ്റി ജീവനക്കാരനുമായി ഉണ്ടായ വാക്ക് തർക്കത്തിനിടെയാണ് കുത്തേറ്റത്. ഉടന്‍ തന്നെ സുധീഷിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സെക്യൂരിറ്റി ജീവനക്കാരൻ ജിബിനെ പൊലീസ് പിടികൂടി. സുധീഷിന്റെ മൃതദേഹം കടക്കൽ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കൊല്ലപ്പെട്ട സുധീഷ് സിഐടിയു പ്രവർത്തകനാണ് .ചടയമംഗലത്ത് സിപിഎം പ്രാദേശിക ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

Advertisment