/sathyam/media/media_files/N0YD9tPIKjphqTyxR6Uc.jpg)
കൊല്ലം: പത്തനാപുരത്ത് പട്രോളിങ് നടത്തുകയായിരുന്ന പൊലീസ് സംഘത്തെ തടഞ്ഞ് നാട്ടുകാർ.കൺട്രോൾ റൂം വാഹനത്തിൽ പൊലീസുകാർ മദ്യപിച്ചെത്തി എന്നാരോപിച്ചാണ് വാഹനം തടഞ്ഞത്.
നാട്ടുകാർ ആവശ്യപ്പെട്ടിട്ടും വാഹനത്തിൽ നിന്ന് പുറത്ത് ഇറങ്ങാൻ ഉദ്യോഗസ്ഥർ തയ്യാറായില്ല. വാഹനം തടയാൻ ശ്രമിച്ച നാട്ടുകാരെ തട്ടിയാണ് വാഹനം വേഗത്തിൽ ഓടിച്ചു പോയത്.
ഏപ്രിൽ നാലാം തീയതി പുലർച്ചെയാണ് സംഭവം. വാഹനത്തില്‍ എസ്ഐ സുമേഷും ഡ്രൈവറുമായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ പട്രോളിങ് നടത്തുന്നതിനിടെ ഒരുസംഘം ആളുകള്‍ തങ്ങളെ ആക്രമിക്കാന്‍ വന്നെന്നാണ് എസ്ഐ സുമേഷിന്‍റെ വിശദീകരണം.
ഈ സമയത്ത് വാഹനം വേഗത്തില്‍ ഓടിച്ചുപോകുകയായിരുന്നെന്നും എസ്ഐ പറയുന്നു.എന്നാല്‍ ഇങ്ങനെയൊരു ആക്രമണമുണ്ടായതിനെക്കുറിച്ച് സ്റ്റേഷനിലോ കണ്‍ട്രോള്‍ റൂമിലോ അറിയിച്ചിരുന്നില്ല.
സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചതോടെ വകുപ്പ് തല അന്വേഷണത്തിന് പൊലീസ് ഉത്തരവിട്ടിട്ടുണ്ട്. സംഭവത്തെകുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഡിവൈഎസ്‍പി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us