കൊല്ലം: ഇതര സംസ്ഥാന ഉല്ലാസ കേന്ദ്രങ്ങളിലേക്കും വ്യാപിപ്പിച്ച് കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം യാത്രകള്‍. ഊട്ടി, കൊടൈക്കനാല്‍, മൈസൂരു, കൂര്‍ഗ്, മധുര എന്നിവിടങ്ങളിലേക്കാണ് ട്രിപ്പുകള്‍ ആരംഭിക്കുന്നത്.
അവധിക്കാലം ആഘോഷമാക്കാന്‍ ഒരുക്കിയ ബജറ്റ് ടൂറിസം ഉല്ലാസ യാത്രകളെല്ലാം വിജയമായതോടെയാണ് യാത്രകള്‍ അതിര്‍ത്തി കടക്കുന്നത്.
പരീക്ഷകളുടെ പിരിമുറുക്കത്തില്‍നിന്ന് കുട്ടികളെയും രക്ഷിതാക്കളെയും മുക്തരാക്കാന്‍ വ്യത്യസ്ത യാത്രകളാണ് അവധിക്കാലത്ത് കെ.എസ്.ആര്‍.ടി.സി ഒരുക്കിയത്.
ഏപ്രിലില്‍ പൂര്‍ത്തിയായ എല്ലാ യാത്രകളും മികച്ച അഭിപ്രായം നേടിയതോടെ ഏപ്രില്‍, മെയ് മാസങ്ങളില്‍ കൂടുതല്‍ ട്രിപ്പുകള്‍ ചാര്‍ട്ട് ചെയ്തിട്ടുണ്ട്.