ക്ഷേത്രത്തിലെ കുടമാറ്റത്തിൽ ഹെഡ്‌ഗേവാറിന്റെ ചിത്രം. ദേവസ്വം ബോർഡ് റിപ്പോർട്ട് തേടി

നവോത്ഥാന നായകരുടെ ചിത്രത്തിനൊപ്പമാണ് ഹെഡ്ഗേവാറിൻ്റെ ചിത്രവും ഉയർത്തിയത്

New Update
Kollam pooram  11

കൊല്ലം: പുതിയകാവ് ക്ഷേത്രത്തിലെ കുടമാറ്റത്തിൽ ആര്‍എസ്എസ് നേതാവ് നേതാവ് ഹെഡ്ഗേവാറിൻ്റെ ചിത്രം പ്രദർശിപ്പിച്ച സംഭവത്തിൽ ദേവസ്വം ബോർഡ് റിപ്പോർട്ട് തേടി.

Advertisment

ദേവസ്വം ബോർഡ് അസിസ്റ്റന്റ് കമ്മീഷണറോടാണ് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടത്.

നവോത്ഥാന നായകരുടെ ചിത്രത്തിനൊപ്പമാണ് ഹെഡ്ഗേവാറിൻ്റെ ചിത്രവും ഉയർത്തിയത്.

ഉത്സവ ചടങ്ങുകളിൽ രാഷ്ട്രീയം കലർത്തരുതെന്ന ഹൈക്കോടതി ഉത്തരവ് മറികടന്നാണ് നടപടി.

ഇന്നലെയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ആശ്രാമം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് അവസാനം കുറിച്ചുകൊണ്ട് കൊല്ലം പൂരം അരങ്ങേറിയത്.