അഭിഭാഷകന്‍ പി ജി മനുവിന്റെ മരണം. ഒരാള്‍ അറസ്റ്റില്‍

പിറവം സ്വദേശി ജോണ്‍സണ്‍ ജോയി എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 

New Update
d

കൊല്ലം: അഭിഭാഷകന്‍ പി ജി മനുവിന്റെ മരണവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റില്‍. പിറവം സ്വദേശി ജോണ്‍സണ്‍ ജോയി എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 

Advertisment

ഇയാളുടെ നിരന്തരമായ ശല്യമാണ് മനുവിന്റെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചത് എന്നാണ് പൊലീസ് നിലപാട്.


ഞായറാഴ്ചയായിരുന്നു മുന്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ പി ജി മനുവിനെ കൊല്ലത്തെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 


എറണാകുളം പിറവം സ്വദേശിയാണ് പി ജി മനു കേസിന്റെ ആവശ്യങ്ങള്‍ക്കായി താമസിച്ചിരുന്ന ആനന്ദവല്ലീശ്വരത്തെ വാടക വീട്ടിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 

ഹൈക്കോടതിയില്‍ സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡറായി പ്രവര്‍ത്തിച്ചിരുന്ന മനു പീഡന കേസില്‍ പ്രതിയായതോടെ രാജിവെക്കുകയായിരുന്നു. 

നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ചെന്നായിരുന്നു മനുവിന് എതിരായ കേസ്. കേസില്‍ കര്‍ശന ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

Advertisment