/sathyam/media/media_files/2025/04/17/TaKfB0ol09ojxZXmpvqb.jpg)
കൊല്ലം:സിപിഎം നേതാക്കള്‍ നടുറോഡില്‍ പരസ്പരം ഏറ്റുമുട്ടി. ആയൂര്‍ ഇളമാട് ലോക്കല്‍ കമ്മിറ്റി അംഗം നിതീഷ്, ഇടത്തറ ബ്രാഞ്ച് സെക്രട്ടറി രജീവ് എന്നിവരാണ് നടുറോഡിൽ തമ്മിലടിച്ചത്. രണ്ടുപേരെയും പാര്‍ട്ടിയുടെ എല്ലാ ചുമതലകളില്‍ നിന്നും ഒഴിവാക്കി.
ഇളമാട് പുള്ളുണ്ണി മഹാവിഷ്ണുക്ഷേത്രത്തിലെ ഉത്സവ ഘോഷയാത്രയ്ക്കിടെ നിതീഷും രജീവും ഏറ്റുമുട്ടിയത്. തൊട്ടടുത്ത ദിവസം രാത്രി എട്ടുമണിയോടെ ഇടത്തറപണ ജംഗ്ഷനില്‍ വച്ച് വലിയ രീതിയിലുള്ള സംഘര്‍ഷവും ഉണ്ടായി.
നേതാക്കള്‍ തമ്മിലടിച്ചത് പാര്‍ട്ടിക്ക് വലിയ രീതിയില്‍ അവമതിപ്പുണ്ടാക്കിയെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ ചേര്‍ന്ന ലോക്കല്‍ കമ്മിറ്റി വിലയിരുത്തുകയും ഇരുവര്‍ക്കും എതിരെ അച്ചടക്ക നടപടി സ്വീകരിച്ചു.
തന്റെ ഭാഗം ന്യായീകരിക്കുന്നതിനായി നിധീഷ് ഇന്ന് ഇളമാട് ജംഗ്ഷനില്‍ രാഷ്ട്രീയ വിശദീകരണയോഗം സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് പൊലീസ് ഇതിന് അനുമതി നിഷേധിക്കുകയായിരുന്നു.
ഷൈൻ ടോം ചാക്കോയെ സംരക്ഷിക്കുന്നത് ഒരു മഹാനടൻ. കാരണം ?
തനിക്കെതിരായ അച്ചടക്ക നടപടിയില്‍ പ്രതിഷേധിച്ച് നിതീഷ് പാര്‍ട്ടി വിടാന്‍ ആലോചിക്കുന്നതായും റിപ്പോർട്ടുണ്ട്. നിതീഷിനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങളും സജീവമെന്നാണ് വിവരം. മുന്‍ ഇളമാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചിത്രയുടെ ഭര്‍ത്താവ് കൂടിയാണ് നിതീഷ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us