മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേഴ്സണൽ സ്റ്റാഫ് അം​ഗമായിരുന്ന ടെനി ജോപ്പൻ ഓടിച്ച കാറിടിച്ച് ഒരാൾ മരിച്ചു. ടെനി ജോപ്പൻ കസ്റ്റഡിയിൽ

ബൈക്കിനെ ഇടിച്ച ശേഷം കാർ സമീപത്തുള്ള വീട്ടിലേക്കും ഇടിച്ചു കയറി. 

New Update
jopen

കൊല്ലം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേഴ്സണൽ സ്റ്റാഫ് അം​ഗമായിരുന്ന ടെനി ജോപ്പൻ ഓടിച്ച കാറിടിച്ച് ബൈക്ക് യാത്രക്കാരനു ദാരുണാന്ത്യം. 

Advertisment

കൊട്ടരാക്കരയിൽ നടന്ന അപകടത്തിൽ ബൈക്ക് യാത്രികനായ ഇഞ്ചക്കാട് സ്വദേശി ഷൈൻ (34) ആണ് മരിച്ചത്. കാർ നിയന്ത്രണം വിട്ട് ബൈക്കിൽ‌ ഇടിക്കുകയായിരുന്നു.


ബൈക്കിനെ ഇടിച്ച ശേഷം കാർ സമീപത്തുള്ള വീട്ടിലേക്കും ഇടിച്ചു കയറി. 


പരിക്കേറ്റ ഷൈനിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്ഥലത്തെത്തിയ പൊലീസ് ടെനി ജോപ്പനെ കസ്റ്റഡിയിൽ എടുത്തു.

അപകടത്തിന്റെ കൂടുതൽ വിവരങ്ങൽ ലഭിച്ചിട്ടില്ല. യുവാവിന്റെ മൃതദേഹം നിയമ നടപടികൾക്കും പോസ്റ്റുമോർട്ടത്തിനും ശേഷം ബന്ധുക്കൾക്കു വിട്ടുകൊടുക്കും.

Advertisment