കൊല്ലം: പത്തനാപുരം പഞ്ചായത്തിന്റെ അഭിമാനമായ ആദ്യ സിവിൽ സർവീസ് ജേതാവ് റീനു അന്ന മാത്യുവിനെ അഭിനന്ദിക്കുവാൻ കോൺഗ്രസ് (എസ്) സംസ്ഥാന പ്രസിഡന്റും രജിസ്ട്രേഷന്‍, മ്യൂസിയം, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രിയുമായ രാമചന്ദ്രന്‍ കടന്നപ്പള്ളി എത്തി.
/sathyam/media/media_files/2025/04/24/wYOrijkXlb6KtYnVpYu3.jpg)
സിവിൽ സർവ്വീസ് പരീക്ഷയിൽ 81 -ാം റാങ്ക് കരസ്ഥമാക്കിയ പത്തനാപുരം പഞ്ചായത്ത് ഓഫീസിന് സമീപം പ്ലാവിള വീട്ടിൽ മാത്യു ജോർജ് (ജനറൽ കൺവീനർ, സ്റ്റീഫനിയൻ അലുമിനി മീറ്റ് 2025) അനി മാത്യൂ (കാനറാ ബാങ്ക് ഉദ്യോഗസ്ഥ) ദമ്പതികളുടെ മകൾ ആണ് റീനു അന്ന മാത്യു.
അദ്ദേഹതോടൊപ്പം എഐസിസി എസ് അംഗം വി.വി സന്തോഷ് ലാൽ, കോൺഗ്രസ് എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഐ ഷിഹാബുദീൻ, ജില്ലാ പ്രസിഡന്റ് തോമസ് പത്തനാപുരം, എന്നിവരും ഉണ്ടായിരുന്നു.