ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update
/sathyam/media/media_files/2025/02/10/HF4bsa7YE8c67piyeyVa.jpg)
കൊല്ലം: കൊല്ലം അഞ്ചലിൽ തെരുവു നായ ആക്രമണം. കുട്ടികൾ ഉൾപ്പെടെ എഴുപേർക്ക് കടിയേറ്റു. അഞ്ചൽ കരുകോണിലാണ് രാവിലെ 8 മണിയോടെ തെരുവുനായ ആക്രമണം ഉണ്ടായത്.
Advertisment
മദ്രസയിലേക്ക് പോവുകയായിരുന്ന കുട്ടിയെയും പത്താം ക്ലാസ് വിദ്യാർത്ഥിയെയും നായ കടിച്ചു.
പിന്നാലെ സമീപത്തുണ്ടായിരുന്നവരെയും കടിക്കുകയായിരുന്നു. നാട്ടുകാർ ചേർന്ന് നായയെ തല്ലിക്കൊന്നു.
പരിക്കേറ്റവർ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സ തേടി. തെരുവുനായ ആക്രമിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us