കൊല്ലം: കണ്ണനല്ലൂരില്‍ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന സഹോദരങ്ങളില്‍ ഒരാള്‍ കൂടി മരിച്ചു. കണ്ണനല്ലൂര്‍ ചേരിക്കോണം സ്വദേശി നീതു (17) ആണ് മരിച്ചത്.
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
നീതുവിന്റെ സഹോദരി (19) മീനാക്ഷി കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ഇവരുടെ സഹോദരന്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. രണ്ടാഴ്ച മുമ്പാണ് ഇവര്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്.
ആദ്യം ഇ എസ് ഐ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.