കൊല്ലത്ത് വിവാഹ സൽക്കാരത്തിനിടെ സാലഡ് വിളമ്പിയില്ല. തർക്കം അവസാനിച്ചത് കൂട്ടത്തല്ലിൽ

കാറ്ററിങ് തൊഴിലാളികൾ തമ്മിലുണ്ടായ വാക്കുതർക്കം കൈയ്യേറ്റത്തിൽ കലാശിക്കുകയായിരുന്നു.

New Update
iravipuram police station

ഇരവിപുരം: കൊല്ലം ഇരവിപുരത്ത് വിവാഹ സൽക്കാരത്തിനിടെ സാലഡ് വിളമ്പിയില്ലെന്ന് പറഞ്ഞ് കൂട്ടത്തല്ല്. 

Advertisment

ഇരവിപുരം രാജധാന ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന് വിവാഹ സൽക്കാരത്തിനിടെയാണ് സലാഡിന്റെ പേരിൽ കൂട്ടത്തല്ല് നടന്നത്.  


കാറ്ററിങ് തൊഴിലാളികൾ തമ്മിലുണ്ടായ വാക്കുതർക്കം കൈയ്യേറ്റത്തിൽ കലാശിക്കുകയായിരുന്നു.


അതിഥികൾക്ക് ഭക്ഷണം നൽകിയ ശേഷം കാറ്ററിങ് തൊഴിലാളികൾ ഭക്ഷണം കഴിക്കാനിരുന്നപ്പോഴാണ് പ്രശ്‌നമുണ്ടാകുന്നത്.

വീട്ടുകാരും നാട്ടുകാരും പൊലീസും ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്.


കാറ്ററിങ് ടീമും ഡെക്കറേഷൻ ടീമും തമ്മിൽ നേരത്തേയുള്ള പ്രശ്‌നങ്ങളാണ് വഴക്കിന് കാരണമെന്നും പറയപ്പെടുന്നു.


ഇരവിപുരം പൊലീസ് സ്റ്റേഷനിൽ സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പരാതികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Advertisment