/sathyam/media/media_files/2025/05/27/g514GCw2BOYDqj1PF2Gv.jpg)
കൊല്ലം: തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ കൊട്ടാരക്കര മണികണ്ഠേശ്വര മഹാഗണപതി ക്ഷേത്രത്തിലെ ഉണ്ണിയപ്പം വിൽപ്പനയിൽ ക്രമക്കേട് നടക്കുന്നതായുള്ള പരാതിയിൽ വിജിസൻസിന്റെ മിന്നൽ പരശോധന.
മതിയായ രസീതുകൾ കൊടുക്കാതെ ഉണ്ണിയപ്പം വിതരണം നടത്തി പൈസ വാങ്ങുന്നതായും നിലവാരമില്ലാത്ത ഉണ്ണിയപ്പം തയാറാക്കുന്നതായും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
അതിന്റെ അടിസ്ഥാനത്തിൽ ക്ഷേത്രത്തിലെ ദേവസ്വം ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തിയത്.
രാവിലെ 08.30ന് ആരംഭിച്ച മിന്നൽ പരിശോധന വൈകിട്ട് 4ന് അവസാനിച്ചു.
മിന്നൽ പരിശോധനയിൽ പ്രസാദ കൗണ്ടർ മുഖേന രസീത് എടുക്കാതെ നേരിട്ട് പൈസ വാങ്ങി ഉണ്ണിയപ്പം വിതരണം നടത്തിയത് കണ്ടെത്തുകയും പ്രസാദവിതരണ കൗണ്ടറിൽ നിന്നും കണക്കിൽപ്പെടാത്ത 12,300 രൂപ പിടിച്ചെടുക്കുകയും ചെയ്തു.
ഉണ്ണിയപ്പത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിന് ഫുഡ് സേഫ്റ്റി വകുപ്പ് ഉദ്യോഗസ്ഥരെ കൊണ്ട് സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us