കണ്ടെയ്‌നറുകള്‍ അടിയന്തരപ്രാധാന്യത്തോടെ മാറ്റും. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി, എന്‍ ഡി ആര്‍ എഫ് കസ്റ്റംസ് സംഘങ്ങളാണ് മാറ്റുന്നതിനുള്ള ജോലിനിര്‍വഹിക്കുന്നത്: കൊല്ലം ജില്ലാ കലക്ടര്‍

ആലപ്പാട് പഞ്ചായത്തില്‍ ചെറിയഴീക്കലില്‍ കണ്ടെയിനര്‍ കണ്ടതോടെ  അഞ്ചു കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു. കസ്റ്റംസ്, ഷിപ്പിങ് കമ്പനി പ്രതിനിധികള്‍ തുടര്‍നടപടികളും സ്വീകരിച്ചു. 

New Update
image(438)

കൊല്ലം: ചരക്കുകപ്പല്‍ മുങ്ങിയതിനെതുടര്‍ന്ന് തീരത്തടിഞ്ഞ കണ്ടെയ്‌നറുകള്‍ വേഗത്തില്‍ മാറ്റുമെന്ന് ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ്. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി, എന്‍ ഡി ആര്‍ എഫ് കസ്റ്റംസ് സംഘങ്ങളാണ് മാറ്റുന്നതിനുള്ള ജോലിനിര്‍വഹിക്കുന്നതെന്ന് അറിയിച്ചു. 

Advertisment

ആലപ്പാട് പഞ്ചായത്തില്‍ ചെറിയഴീക്കലില്‍ കണ്ടെയിനര്‍ കണ്ടതോടെ  അഞ്ചു കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു. കസ്റ്റംസ്, ഷിപ്പിങ് കമ്പനി പ്രതിനിധികള്‍ തുടര്‍നടപടികളും സ്വീകരിച്ചു. 


32 കണ്ടെയ്‌നറുകള്‍ ജില്ലയിലെ വിവിധ തീരപ്രദേശങ്ങളില്‍ എത്തിയെങ്കിലും  അപകടകരമായ വസ്തുക്കള്‍ കണ്ടെത്താനായില്ല. ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും വ്യക്തമാക്കി. 


ക്രെയിനുകള്‍ ഉപയോഗിച്ച് കണ്ടെയിനറുകള്‍ മാറ്റുന്ന പ്രവൃത്തി ഒരു ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പറഞ്ഞു.

Advertisment