കാലവര്‍ഷം ജീവനക്കാര്‍ അവധിയെടുക്കരുത്. നിർദ്ദേശവുമായി ജില്ലാ കലക്ടര്‍

അടിയന്തര അവധിക്കായി വകുപ്പ് മേധാവികളുടെ മുന്‍കൂര്‍ അനുമതി തേടണം. നിലവില്‍ അവധിയിലുള്ളവര്‍ തിരികെ ജോലിയില്‍ പ്രവേശിക്കണം.

New Update
rain

കൊല്ലം: ജില്ലയിലെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട എല്ലാ വകുപ്പുകളിലെയും ജീവനക്കാര്‍ ഒഴിച്ചുകൂടാനാകാത്ത സാഹചര്യങ്ങളില്ലാതെ അവധിയെടുക്കരുതെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്. 

Advertisment

അടിയന്തര അവധിക്കായി വകുപ്പ് മേധാവികളുടെ മുന്‍കൂര്‍ അനുമതി തേടണം. നിലവില്‍ അവധിയിലുള്ളവര്‍ തിരികെ ജോലിയില്‍ പ്രവേശിക്കണം.


ഉദ്യോഗസ്ഥര്‍ ഔദ്യോഗിക മൊബൈല്‍ ഫോണ്‍ മുഴുവന്‍സമയം പ്രവര്‍ത്തന സജ്ജമാക്കണം.


ഏതു സമയത്തും ഫോണില്‍ ലഭ്യമായിരിക്കണം.  ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യരുത്. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുമായി അവശ്യഘട്ടങ്ങളില്‍ എല്ലാ വകുപ്പ് ജീവനക്കാരും സഹകരണിക്കണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു.

Advertisment