കൊല്ലം: ശക്തികുളങ്ങരയിൽ അടിഞ്ഞ എംഎസ്സി എൽസ ത്രീ കപ്പലിലെ കണ്ടെയ്നർ നീക്കം ചെയ്യുന്നതിനിടെ തീപിടിത്തം. ഗ്യാസ് കട്ടിങ് നടത്തുന്നതിനിടെയാണ് തീ പിടിച്ചത്.
കണ്ടെയ്നറിലെ തെർമോക്കോൾ കവചത്തിലാണ് തീപിടിച്ചത്. ഫയർഫോഴ്സ് എത്തി തീ നിയന്ത്രണ വിധേയമാക്കി. കൊച്ചി പുറംകടലില്‍ മുങ്ങിയ ചരക്കുകപ്പലിലെ പത്ത് കണ്ടെയ്നറുകളാണ് ശക്തികുളങ്ങരയില്‍ അടിഞ്ഞത്.
ഇവിടെ നിന്ന് മാറ്റാന്‍ കഴിയാത്ത കണ്ടെയ്നറുകള്‍ മുറിക്കുന്നതിനിടെയാണ് തീപിടിത്തമുണ്ടായത്. ഗ്യാസ് കട്ടര്‍ ഉപയോഗിച്ചപ്പോള്‍ പുക ഉയരുകയും തീപടരുകയും ചെയ്യുകയായിരുന്നു.
കടലില്‍ നിന്ന് ശക്തമായ കാറ്റടിക്കുകയും ചെയ്തതോടെയാണ് തീ വ്യാപിച്ചത്. എന്നാല്‍ സ്ഥലത്തുണ്ടായിരുന്ന ഫയര്‍ഫോഴ്സ് സമയബന്ധിതമായി ഇടപെട്ടതോടെ വലിയ അപകടം ഒഴിവാകുകയായിരുന്നു.