കൊല്ലത്ത് മത്സ്യബന്ധനത്തിനായി പോയവർ തിരികെ എത്തിയത് കശുവണ്ടി ചകരയുമായി. കടലിൽ മുങ്ങിയ ചരക്കുകപ്പലിലുണ്ടായിരുന്ന കണ്ടെയ്നറിൽ നിന്ന് വീണ കശുവണ്ടികളായിരിക്കാമെന്ന് വിലയിരുത്തൽ

കഴിഞ്ഞ ദിവസമായിരുന്നു സംഭവം. വിഴിഞ്ഞത്ത് നിന്നും പുറപ്പെട്ട എംഎസ്‌സി എൽസ 3 ചരക്കുകപ്പൽ മുങ്ങിയതിനെ തുടർന്ന് കടലിൽ വീണ കണ്ടെയ്നറിൽ നിന്ന് വീണ കശുവണ്ടികളാണിതെന്നാണ് പ്രാഥമിക നി​ഗമനം.

New Update
images(10)

കൊല്ലം: കൊല്ലത്ത്  മത്സ്യബന്ധനത്തിനായി പോയവർ തിരികെ എത്തിയത് കശുവണ്ടി ചകരയുമായി.

Advertisment

അഴീക്കൽ കടപ്പുറത്ത് നിന്നും മത്സ്യബന്ധനത്തിനായി പോയവർക്കാണ് മത്സ്യത്തോടൊപ്പം കശുവണ്ടിയും ലഭിച്ചത്. 

കഴിഞ്ഞ ദിവസമായിരുന്നു സംഭവം. വിഴിഞ്ഞത്ത് നിന്നും പുറപ്പെട്ട എംഎസ്‌സി എൽസ 3 ചരക്കുകപ്പൽ മുങ്ങിയതിനെ തുടർന്ന് കടലിൽ വീണ കണ്ടെയ്നറിൽ നിന്ന് വീണ കശുവണ്ടികളാണിതെന്നാണ് പ്രാഥമിക നി​ഗമനം.

ചെറിയഴീക്കലിൽ നിന്നു പോയ ബോട്ടിലെ വലയിലാണ് കശുവണ്ടി കൂടുതലായി ലഭിച്ചത്.