ശ്വാസംമുട്ട് അടക്കമുള്ള ആസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊല്ലത്ത് യുവാവ് മരണപ്പെട്ടത് പേവിഷബാധ മൂലമെന്ന് നിഗമനം

ശ്വാസംമുട്ട് അടക്കമുള്ള ആസ്വസ്ഥതകളെ തുടർന്ന് യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 

New Update
images(31)

കൊല്ലം: കൊല്ലം കടയ്ക്കലിൽ യുവാവ് മരണപ്പെട്ടത് പേവിഷബാധ കാരണമാണെന്ന് നിഗമനം. കടയ്ക്കൽ കുറ്റിക്കാട് സ്വദേശി ബൈജു (44) വാണ് ചൊവ്വാഴ്ച രാത്രി മരിച്ചത്. 

Advertisment

ശ്വാസംമുട്ട് അടക്കമുള്ള ആസ്വസ്ഥതകളെ തുടർന്ന് യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 


എന്നാൽ ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് യുവാവ് മരണപ്പെടുകയായിരുന്നു. പിന്നീട് നടന്ന ശാസ്ത്രീയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. രോഗം ബാധിക്കാൻ ഇടയായ സാഹചര്യം വ്യക്തമല്ല. 


ബൈജു വാക്സിൻ സ്വീകരിച്ചിട്ടില്ലെന്നും ജില്ലാ ആരോഗ്യ വകുപ്പ് വ്യക്തമാക്കി. സംഭവത്തിൽ ആരോഗ്യ വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.