/sathyam/media/media_files/2025/06/09/isAjOyB8V9sgdSkFaN3b.jpg)
കൊല്ലം: സ്കൂള്‍ സമയമാറ്റത്തെ സംബന്ധിച്ച് സര്‍ക്കാറിന് പിടിവാശിയില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. 'സർക്കാരിനെ സംബന്ധിച്ച് കുട്ടികളുടെ വിദ്യാഭ്യാസമാണ് പ്രധാനം.
പ്രശ്നം ആവശ്യമില്ലാതെ വഷളാക്കി.ചില വിഭാഗങ്ങൾ എതിർപ്പ് ഉന്നയിക്കുകയും മുഖ്യമന്ത്രിയോട് ചിലര്‍ പരാതി പറയുകയും ചെയ്തു.
ആരും രേഖാമൂലം പരാതി നല്‍കിയിട്ടില്ല.ഇക്കാര്യത്തില്‍ സര്‍ക്കാറിന് പിടിവാശിയില്ല. മുഖ്യമന്ത്രിയോട് ആലോചിച്ച് പരാതിക്കാരുമായി സംസാരിക്കാൻ തയ്യാറാണ്'-മന്ത്രി പറഞ്ഞു.
അര മണിക്കൂർ കൂടുതൽ പഠിപ്പിച്ചാൽ എന്താണ് പ്രശ്നം? അതൊക്കെ വലിയ കാര്യമാണോയെന്നും മന്ത്രി ചോദിച്ചു.'15 മിനിറ്റ് എന്നൊന്നും പറഞ്ഞാല്‍ വലിയ കാര്യമല്ല ഇപ്പോള്‍.
ഇപ്പോൾ തന്നെ പല സ്കൂളുകളിലും ഈ സമയ ക്രമീകരണം ഉണ്ട്. സര്‍ക്കാറിന്‍റെ നിര്‍ദേശമില്ലാതെയാണ് കൂടുതല്‍ സമയം പഠിപ്പിക്കുന്നത്. സമയം കൂടുതൽ വേണ്ട ഒരു കാലഘട്ടമാണ്.
കായികം,കല,കൃഷി,സാമൂഹിക പ്രതിബദ്ധത തുടങ്ങിയവ പഠിപ്പിക്കാന്‍ വേണ്ടി ഒരു മണിക്കൂര്‍ മാറ്റിവെക്കാന്‍ പോകുകയാണ്.
ഇതൊക്കെ കൂടിച്ചേര്‍ന്നാലേ വിദ്യാഭ്യാസം പൂര്‍ണമാകൂ'..എതിര്‍പ്പുകള്‍ വന്നാല്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us