മേശയുടെ ഗ്ലാസ് പൊട്ടിവീണ് അഞ്ചു വയസുകാരന് ദാരുണാന്ത്യം. സംഭവം കുണ്ടറയില്‍

ബുധനാഴ്ച വൈകുന്നേരത്തോടെയാണ് അപകടം നടന്നത്

New Update
Kollam accident death

കൊല്ലം: കുണ്ടറയിൽ മേശയുടെ ഗ്ലാസ് പൊട്ടി വീണ് പരിക്കേറ്റ് അഞ്ച് വയസുകാരൻ മരിച്ചു. കുമ്പളം സ്വദേശികളായ സുനീഷ് - റൂബി ദമ്പതികളുടെ മകൻ എയ്ദൻ ആണ് മരിച്ചത്.

Advertisment

 ചോരവാർന്നു കിടന്ന കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ബുധനാഴ്ച വൈകുന്നേരത്തോടെയാണ് അപകടം നടന്നത്. മാതാവ് കുളിക്കുന്ന സമയത്ത് കുട്ടി ഹാളില്‍ കളിക്കുകയായിരുന്നു. ഇതിനിടയിലാണ് ടീപ്പോയുടെ ഗ്ലാസ് പൊട്ടി കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റത്.

ശബ്ദം കേട്ട് ഓടിയെത്തിയ മാതാവ് കണ്ടത് രക്തം വാര്‍ന്ന് കിടക്കുന്ന മകനെയാണ്.

ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എല്‍കെജി വിദ്യാര്‍ഥിയാണ് മരിച്ച എയ്ദന്‍.

Advertisment