/sathyam/media/media_files/2025/06/13/oGGnn01frc4FRnyPAZro.jpg)
കൊല്ലം : മേശയിലെ ചില്ല് പൊട്ടി കാലിൽ തുളച്ചുകയറി എൽകെജി വിദ്യാർഥി മരിച്ചു. കൊല്ലം കുണ്ടറ കുമ്പളം വിളയിലഴികത്ത് സുനീഷിൻ്റെയും റൂബിയുടെയും മകനായ എയ്ദൻ സുനീഷ് ആണ് മരിച്ചത്.
കുട്ടിയെ മുറിക്കുള്ളിലിരുത്തി അമ്മ കുളിക്കാൻ പോയ സമയത്തായിരുന്നു അപകടം. മുറിയുടെ വാതിൽ കുറ്റിയിട്ടിരിക്കുകയായിരുന്നു.
മുറിക്കുള്ളിലുണ്ടായിരുന്ന ​ഗ്ലാസ് ടീപ്പോയുടെ മുകളിൽ കയറി നിന്ന് കുട്ടി വാതിലിന്റെ കുറ്റി എടുക്കാൻ ശ്രമിച്ചതാണ് അപകടകാരണമെന്നാണ് വിവരം.
​ഗ്ലാസ് തകർന്ന് കുട്ടിയുടെ കാലിലേക്ക് ചില്ല് തുളച്ചുകയറുകയായിരുന്നു. കാൽപാദത്തിലും തുടയിലും ​ഗ്ലാസ് തുളച്ചുകയറിയതായാണ് വിവരം.
അമ്മ തിരികെയെത്തിയപ്പോഴാണ് കുട്ടിയെ രക്തത്തിൽ കുളിച്ച നിലയിൽ കണ്ടത്. ഉടൻ തന്നെ സമീപത്തെ താലൂക്ക് ആശുപത്രിയിലും പിന്നീട് ജില്ലാ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവ സമയത്ത് വീട്ടിൽ കുട്ടിയും അമ്മയും മാത്രമാണ് ഉണ്ടായിരുന്നത്.
കുട്ടിയുടെ പിതാവും ഇവരുടെ മൂത്ത കുട്ടിയെ ട്യൂഷൻ സെന്ററിലാക്കാൻ പോയിരിക്കുകയായിരുന്നു. കുണ്ടറ സെന്റ് ജോസഫ് ഇന്റർനാഷണൽ സ്കൂളിലെ എൽകെജി വിദ്യാർഥിയാണ് എയ്ദൻ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us