New Update
/sathyam/media/media_files/2025/06/19/images371-2025-06-19-19-41-41.jpg)
കൊല്ലം: കൊല്ലം തിരുമുല്ലവാരത്ത് അങ്കണവാടി കെട്ടിടത്തിലെ ഫാൻ പൊട്ടി വീണ് മൂന്ന് വയസുകാരന് തലയ്ക്ക് പരിക്കേറ്റു.
Advertisment
ആദിദേവ് എന്ന വിദ്യാർഥിക്കാണ് പരിക്കേറ്റത്. പരിക്കേറ്റ വിദ്യാർഥിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശോചനീയാവസ്ഥയിലുള്ള താൽക്കാലിക കെട്ടിടത്തിലാണ് അങ്കണവാടി പ്രവർത്തിക്കുന്നത്. കാലപ്പഴക്കം ചെന്ന ഫാനായിരുന്നു അങ്കണവാടിയിലുണ്ടായിരുന്നത്.
ഇന്ന് രാവിലെ പത്തുമണിയോടെയായിരുന്നു സംഭവം. മൂന്ന് കുട്ടികളായിരുന്നു അങ്കണവാടിയിലുണ്ടായിരുന്നത്. ഫാൻ പൊട്ടിവീണതോടെ നിലവിളികേട്ട് നാട്ടുകാർ ഓടി വരികയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us