കൊട്ടാരക്കരയിൽ കാറും പിക്കപ്പും കൂട്ടി ഇടിച്ചു. വാഹനാപകടത്തിൽ പോലിസ് ഉദ്യോഗസ്ഥൻ മരിച്ചു

അടൂർ ക്യാമ്പിലെ സബ് ഇൻസ്പെക്ടർ കടയ്ക്കൽ സ്വദേശി സാബു(52) ആണ് മരിച്ചത്.

New Update
images(3)images(3)

കൊല്ലം: കൊല്ലം കൊട്ടാരക്കരയിൽ കാറും പിക്കപ്പും കൂട്ടി ഇടിച്ച് പോലിസ് ഉദ്യോഗസ്ഥൻ മരിച്ചു. അടൂർ ക്യാമ്പിലെ സബ് ഇൻസ്പെക്ടർ കടയ്ക്കൽ സ്വദേശി സാബു(52) ആണ് മരിച്ചത്. പൊലിക്കോട് വച്ചായിരുന്നു സംഭവം.

Advertisment

എതിർദിശയിൽ നിന്നും വന്ന പിക് അപ്പ് കാറിൽ ഇടിക്കുകയായിരുന്നു. സാബുവിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

Advertisment