കോര്‍പ്പറേഷന്‍ പരിധിയിലുള്ള സുനാമി ഫ്‌ളാറ്റുകളില്‍ ആള്‍ താമസമില്ലാതെ ഒഴിഞ്ഞുകിടക്കുന്ന ഫ്‌ളാറ്റുകള്‍ ഭൂരഹിതര്‍ക്ക്. ഒരാഴ്ചയ്ക്കകം രേഖകള്‍ ഹാജരാക്കണം

സമയപരിധിക്ക് ശേഷം സമര്‍പ്പിക്കുന്ന രേഖകള്‍ പരിഗണിക്കില്ലെന്നും, രേഖകള്‍ ഹാജരാക്കാത്ത ഫ്‌ളാറ്റുകള്‍ അര്‍ഹരായ മറ്റ് ഗുണഭോക്താക്കള്‍ക്ക് അനുവദിക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update
KOLLAM TSUNAMI FLAT

കൊല്ലം: കൊല്ലം കോര്‍പ്പറേഷന്‍ പരിധിയിലുള്ള സുനാമി ഫ്‌ളാറ്റുകളില്‍ ആള്‍ താമസമില്ലാതെ ഒഴിഞ്ഞുകിടക്കുന്ന 116 ഫ്‌ളാറ്റുകളില്‍ നിന്നും അനുയോജ്യമായവ ഭൂ-ഭവനരഹിത പട്ടികയിലെ ഗുണഭോക്താക്കള്‍ക്ക് അതിദാരിദ്ര്യ നിര്‍മ്മാര്‍ജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിക്കുന്നതിന് നടപടി തുടങ്ങി. 

Advertisment

ഒഴിഞ്ഞുകിടക്കുന്നതായി കണ്ടെത്തിയ ഫ്‌ളാറ്റുകളുടെ വിവരങ്ങളുടെ പട്ടിക  കൊല്ലം താലൂക്ക്, മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍, ഇരവിപുരം വില്ലേജ്, ശക്തികുളങ്ങര വില്ലേജ്, ബന്ധപ്പെട്ട സുനാമി ഫ്‌ളാറ്റുകള്‍ എന്നിവിടങ്ങളില്‍  പതിച്ചിട്ടുണ്ട്. 


ഇത് പരിശോധിച്ച് ഫ്‌ളാറ്റുകള്‍ക്ക് അനുവാദ പത്രിക ലഭിച്ചവര്‍  നോട്ടീസ് തീയതി മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ രേഖകള്‍  സഹിതം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ മുമ്പാകെ ഹാജരാകണം. 


സമയപരിധിക്ക് ശേഷം സമര്‍പ്പിക്കുന്ന രേഖകള്‍ പരിഗണിക്കില്ലെന്നും, രേഖകള്‍ ഹാജരാക്കാത്ത ഫ്‌ളാറ്റുകള്‍ അര്‍ഹരായ മറ്റ് ഗുണഭോക്താക്കള്‍ക്ക് അനുവദിക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. ഫോണ്‍: 0474 2794002, 2794004.

Advertisment