കൊല്ലത്ത് ക്ഷേത്രോത്സവത്തിനിടെ കയ്യാങ്കളി.  കമ്മിറ്റി പ്രസിഡന്റിന് ആക്രണത്തിൽ തലയ്ക്ക് ചുറ്റിക കൊണ്ട് അടിയേറ്റു

പോളയത്തോട് സ്വദേശി ജിജി എന്നയാളും ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് പ്രകാശും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതിന് പിന്നാലെ രാത്രി ജിജിയുടെ നേതൃത്വലുള്ള സംഘം ക്ഷേത്ര പരിസരത്തെത്തി ആക്രമണം നടത്തിയെന്നാണ് പരാതി. 

New Update
police jeep 2

കൊല്ലം: അമൃതുകുളങ്ങര ശ്രീ കൃഷ്ണസ്വാമി ക്ഷേത്രോത്സവത്തിനിടെ കയ്യാങ്കളി. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റിന് ആക്രണത്തിൽ തലയ്ക്ക് അടിയേറ്റു.

Advertisment

വെള്ളിയാഴ്ച ഉച്ചയ്ക്കുണ്ടായ സംഘർഷത്തിന്റെ തുടർച്ചയായാണ് രാത്രിയിലും പ്രശ്നങ്ങളുണ്ടായതെന്ന് നാട്ടുകാർ പറയുന്നു. പരിക്കേറ്റ ക്ഷേത്ര കമ്മിറ്റി പ്രസിഡന്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പോളയത്തോട് സ്വദേശി ജിജി എന്നയാളും ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് പ്രകാശും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതിന് പിന്നാലെ രാത്രി ജിജിയുടെ നേതൃത്വലുള്ള സംഘം ക്ഷേത്ര പരിസരത്തെത്തി ആക്രമണം നടത്തിയെന്നാണ് പരാതി. 

സംഭവത്തിൽ കൊല്ലം ഈസ്റ്റ് പൊലീസ് അന്വേഷണം തുടങ്ങി.

Advertisment