കെഎസ്ആർടിസി സർവീസ് നടത്തുമെന്ന് ഗണേഷ് കുമാര്‍. മന്ത്രിയുടെ വാക്കിനും വിലയില്ല.സ്വന്തം മണ്ഡലത്തിലെ പത്തനാപുരം ഡിപ്പോയിൽ നിന്ന് ഒരു സർവീസ് പോലും നടത്തിയില്ല

കൊല്ലം ഡിപ്പോയിൽ നിന്ന് പുറപ്പെടാനിരുന്ന മൂന്നാർ, എറണാകുളം അമൃത സർവീസുകളും സമരാനുകൂലികള്‍ തടഞ്ഞു.റിസർവേഷനിൽ യാത്രക്കാർ ഉൾപ്പടെയുള്ളവര്‍ ബസിലുണ്ടായിരുന്നു. 

New Update
images(999)

കൊല്ലം: കെഎസ്ആർടിസി സർവീസ് നടത്തുമെന്ന ഗതാഗതമന്ത്രി കെ.ബി ഗണേഷ് കുമാറിന്‍റെ നിർദ്ദേശം സ്വന്തം മണ്ഡലത്തിലെ കെഎസ്ആര്‍ടിസി ഡിപ്പോയിൽ പോലും നടപ്പായില്ല. 

Advertisment

പത്തനാപുരം കെഎസ്ആര്‍ടിസി ഡിപ്പോയിൽ നിന്ന് ഒരു സർവീസ് പോലും നടത്തിയില്ല.ജോലിക്കെത്തിയ ജീവനക്കാരും സമരാനുകൂലികളും തമ്മിൽ തർക്കമുണ്ടായി.


കൊല്ലത്ത് സർവീസ് നടത്തവെ കെഎസ്ആര്‍ടിസി കണ്ടക്ടരെ സമരാനുകൂലികൾ മർദിച്ചെന്നും പരാതിയുണ്ട്.


ബസിനുള്ളില്‍ കയറി സമരക്കാര്‍ മുഖത്തടിച്ചെന്നും അസഭ്യം പറഞ്ഞെന്നും മര്‍ദനമേറ്റ ശ്രീകാന്ത് പറഞ്ഞു.

കൊല്ലം ഡിപ്പോയിൽ നിന്ന് പുറപ്പെടാനിരുന്ന മൂന്നാർ, എറണാകുളം അമൃത സർവീസുകളും സമരാനുകൂലികള്‍ തടഞ്ഞു.റിസർവേഷനിൽ യാത്രക്കാർ ഉൾപ്പടെയുള്ളവര്‍ ബസിലുണ്ടായിരുന്നു. 

സമരാനുകൂലികൾ കൊടികുത്തി ബസ് തടയുകയായിരുന്നു.മലപ്പുറത്ത് സിഐടിയു തൊഴിലാളികളുടെ നേതൃത്വത്തില്‍ ബസ് തടഞ്ഞു. 


കൊട്ടാരക്കര ഡിപ്പോയിലും ബസുകൾ തടഞ്ഞു. കോട്ടയത്തേക്ക് സർവീസ് തുടങ്ങിയ കെഎസ്ആർടിസി ബസാണ് സമരക്കാർ തടഞ്ഞത്. കൊട്ടാരക്കര ഡിപ്പോയിലും ബസുകൾ തടഞ്ഞു.


ദേശീയ പണിമുടക്കിൽ പങ്കെടുക്കരുതെന്ന ഗതാഗത മന്ത്രിയുടെ നിർദേശം തള്ളി കെഎസ്ആർടിസി യൂണിയനുകൾ നേരത്തെ രംഗത്തെത്തിയിരുന്നു. 

പണിമുടക്കിൽ പങ്കെടുക്കുമെന്ന് സിഐടിയു, ടിഡിഎഫ് യൂണിയനുകൾ അറിയിച്ചിരുന്നു. രണ്ടാഴ്ചയ്ക്കുമുമ്പ് നോട്ടീസ് നൽകിയിട്ടുണ്ടെന്നും സംഘടനകൾ വ്യക്തമാക്കിയിരുന്നു.

Advertisment