വിപഞ്ചികയെ കൊലപ്പെടുത്തിയത് ഭർത്താവ് നിതീഷും ഭർതൃ പിതാവും ഭർതൃ സഹോദരിയും ചേർന്ന്'. ഗുരുതര ആരോപണവുമായി യുവതിയുടെ മാതാവ്. സ്ത്രീധനത്തിന്‍റെ പേരിൽ ഭർത്താവും വീട്ടുകാരും കൊല്ലാക്കൊല ചെയ്തുവെന്ന് വിപഞ്ചികയുടെ ആത്മഹത്യാക്കുറിപ്പ്

ശരീരത്തിൽ മർദനമേറ്റ പാടുകൾ ഉള്ള വിപഞ്ചികയുടെ ചിത്രങ്ങളും കുടുംബത്തിന് ലഭിച്ചു.

New Update
1001094188

കൊല്ലം: ഷാർജയിലെ വീട്ടിൽ കൊല്ലം കേരളപുരം സ്വദേശിനിയെയും മകളെയും മരിച്ച നിലയിൽ കണ്ടെത്തിയതിൽ ഗുരുതര ആരോപണവുമായി അമ്മ ശൈലജ.

Advertisment

മകൾ വിപഞ്ചികയെ ഭർത്താവ് നിതീഷും ഭർതൃ പിതാവും ഭർതൃ സഹോദരിയും ചേർന്ന് കൊലപ്പെടുത്തിയതെന്ന് അമ്മയുടെ പരാതി.

സ്ത്രീധനത്തിന്‍റെ പേരിൽ ഭർത്താവും വീട്ടുകാരും കൊല്ലാക്കൊല ചെയ്തുവെന്ന് വിപഞ്ചികയുടെ ആത്മഹത്യാക്കുറിപ്പിൽ പറഞ്ഞിരുന്നു.

വിപഞ്ചികയേയും ഒന്നേകാൽ വയസുള്ള മകളെയും മരിച്ച നിലയിൽ കണ്ടെത്തിയതിലും ദുരൂഹത ആരോപിക്കുകയാണ് കുടുംബം.

 ഷാർജയിൽ വച്ച് ഭർത്താവ് നിതീഷും വീട്ടുകാരും ചേർന്ന് വിപഞ്ചികയെ ശരീരികമായും മാനസികമായും പീഡിപ്പിച്ച വിവരങ്ങൾ എല്ലാം ആത്മഹത്യാക്കുറിപ്പിൽ കൃത്യമായി പറയുന്നു.

 ഭർത്താവിന്റെ അടുത്ത് നിന്ന് രക്ഷപെട്ട് മകളുമായി നാട്ടിൽ വരാൻ ശ്രമിച്ച വിപഞ്ചികയെ നിതീഷ് തടഞ്ഞുവെന്ന് അമ്മ പറയുന്നു.

ശരീരത്തിൽ മർദനമേറ്റ പാടുകൾ ഉള്ള വിപഞ്ചികയുടെ ചിത്രങ്ങളും കുടുംബത്തിന് ലഭിച്ചു.

മൃതദേഹം നാട്ടിൽ എത്തിച്ച് പോസ്റ്റ്മോർട്ടം നടത്താൻ ആണ് കുടുംബത്തിന്‍റെ നീക്കം.

Advertisment