New Update
/sathyam/media/media_files/2025/07/14/images1087-2025-07-14-18-51-50.jpg)
കൊല്ലം: കൊല്ലം കൊട്ടിയത്ത് ദേശീയപാത നിർമ്മാണത്തിനിടെ സ്ലാബ് ഇളകി വീണ് സ്കൂട്ടർ യാത്രക്കാരിക്ക് പരിക്ക്. പരിക്കേറ്റ ഉമയനെല്ലൂർ സ്വദേശിനി തസ്ലീമയെ ആശുപത്രിയിലേക്ക് മാറ്റി.
Advertisment
കൊട്ടിയം ജംഗ്ഷനിൽ വാഹനങ്ങളും യാത്രക്കാരും കടന്നുപോകുന്ന തിരക്കേറിയ റോഡിലാണ് അപകടമുണ്ടായത്.
പരിക്കേറ്റ യുവതിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സ്‍ലാബ് വീണതിന് പിന്നാലെ സ്കൂട്ടർ ഭാഗികമായി തകർന്നു.
സുരക്ഷാ സൗകര്യങ്ങൾ ഒരുക്കാതെയാണ് നിർമാണപ്രവർത്തനങ്ങൾ നടക്കുന്നതെന്ന് പ്രദേശവാസികൾ ആരോപിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us