New Update
/sathyam/media/media_files/2025/07/16/images1157-2025-07-16-19-02-13.jpg)
കൊല്ലം: കൊല്ലത്ത് ഒരു ക്ലാസിലെ നാല് വിദ്യാര്‍ത്ഥികള്‍ക്ക് എച്ച്1എൻ1 സ്ഥിരീകരിച്ചു. എസ്എന്‍ ട്രസ്റ്റ് സെന്‍ട്രല്‍ സ്‌കൂളിലെ കുട്ടികള്‍ക്കാണ് എച്ച്1എൻ1 സ്ഥിരീകരിച്ചത്.
Advertisment
നാല് പേരും ഒരേ ക്ലാസിലെ വിദ്യാര്‍ത്ഥികളാണ്. ആരോഗ്യ വകുപ്പ് നടപടികള്‍ സ്വീകരിച്ചു വരുന്നു. ഒമ്പതാം ക്ലാസിലെ നാലുകുട്ടികള്‍ക്കാണ് രോഗം ബാധ.
കുട്ടികള്‍ക്ക് പനിയടക്കമുള്ള രോഗ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
ആരോഗ്യ വകുപ്പ് ഇടപ്പെട്ടാണ് പരിശോധന നടത്തിയത്. ജാഗ്രത നിര്‍ദേശങ്ങള്‍ നല്‍കി. കൂടുതല്‍ കുട്ടികള്‍ക്ക് രോഗലക്ഷണമുണ്ടോ എന്ന കാര്യം കൂടി പരിശോധിച്ചു വരികയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us