/sathyam/media/media_files/2025/07/17/images1183-2025-07-17-13-29-55.jpg)
കൊല്ലം: കൊല്ലത്ത് സ്‌കൂളിൽ വെച്ച് എട്ടാം ക്ലാസുകാരൻ ഷോക്കേറ്റ് മരിച്ചത് ചെരിപ്പെടുത്ത് ഇറങ്ങുന്നതിനിടെ കാൽ തെറ്റി ലൈൻ കമ്പിയിൽ പിടിച്ചതാണെന്ന് സ്‌കൂൾ പിടിഎ പ്രസിഡന്റ് ജോസ് ആന്റണി.
'രാവിലെ 9.15 നും 9.30 ഇടക്കാണ് അപകടം നടന്നത്. സ്‌കൂൾ ബസിന്‍റെ ആദ്യത്തെ ട്രിപ്പില്‍ എത്തിയ കുട്ടികളിലൊരാളാണ് മരിച്ച മിഥുൻ.
സ്‌കൂൾ ഗ്രൗണ്ടിൽ കളിച്ചുകൊണ്ടിരിക്കെ ഒരു കുട്ടി മറ്റൊരു കുട്ടിയുടെ ചെരിപ്പ് എടുത്തെറിഞ്ഞു. അവിടെയുണ്ടായിരുന്ന ഷെഡിന് മുകളിലേക്കാണ് ചെരിപ്പ് വീണത്.
ഇതെടുക്കാനായി മിഥുൻ ക്ലാസിന്റെ അകത്ത് കയറി ഭിത്തിയിലൂടെ ചവിട്ടി ഷീറ്റിന് മുകളിലേക്ക് ഇറങ്ങുകയായിരുന്നു'.
ചെരിപ്പ് എടുത്ത് ഇറങ്ങുന്നതിനിടെ കാല് തെറ്റിയപ്പോൾ ലൈൻ കമ്പിയിൽ പിടിക്കുകയായിരുന്നുവെന്നും ജോസ് ആന്റണി പറഞ്ഞു.
ലൈൻ കമ്പി ഷെഡിന് മുകളിലൂടെ പോകുന്നത് വാക്കാൽ കെഎസ്ഇബിയെ അറിയിച്ചതാണ്. ഉടൻ തന്നെ പരിഹരിക്കുമെന്ന് അവർ ഉറപ്പ് നൽകിയിരുന്നു. കേബിളുകൾ മാറ്റുന്ന ജോലികൾ നടന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us