/sathyam/media/media_files/7HlMWC5ui44F4i4uiNtS.jpg)
കൊല്ലം: കൊല്ലത്ത് സ്കൂളിൽ ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ച സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി.
കെഎസ് ഇ ബി ഡെപ്യൂട്ടി ചീഫ് എൻജിനീയര്‍ക്കും ചീഫ് ഇലക്ട്രിക് ഇൻസ്പെക്ടർക്കും അന്വേഷിക്കാൻ ഉത്തരവ് നൽകി.രണ്ട് മണിക്കൂറിനകം റിപ്പോർട്ട് സമർപ്പിക്കും ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്.
കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. സംഭവത്തിൽ കൊല്ലം ഡെപ്യൂട്ടി ചീഫ് എൻജിനീയറോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.
സംഭവം അതീവ ദുഃഖകരമെന്ന് മന്ത്രി വി.ശിവൻകുട്ടിയും പറഞ്ഞു. പൊതുവിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. കൊല്ലം തേവലക്കര ബോയ്സ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുനാണ് മരിച്ചത്.
ഇന്ന് രാവിലെയാണ് സംഭവം. കെട്ടിടത്തിനു മുകളിൽ വീണ ചെരിപ്പെടുക്കാൻ ശ്രമിക്കുമ്പോഴാണ് ഷോക്കേറ്റത്.
വൈദ്യുതിലൈൻ താഴ്ന്നു കിടക്കുന്നെന്ന് നാട്ടുകാർ പലവട്ടം പരാതി പറഞ്ഞിട്ടും കെഎസ്ഇബി തിരിഞ്ഞു നോക്കിയില്ലെന്ന് ആരോപണമുണ്ട്.
മിഥുൻ ഷോക്കേറ്റ് പിടയുമ്പോഴും രക്ഷപ്പെടുത്താനാതെ അധ്യാപകർ നിസ്സഹായരായി. കെഎസ്ഇബിയുടേയും സ്കൂൾ മാനേജ്മെന്‍റിന്‍റെയും ഗുരുതര അനാസ്ഥയെന്നും ആരോപണമുണ്ട്. സംഭവത്തിൽ ഡിഇഒയുടെ നേതൃത്വത്തിൽ സ്കൂളിൽ യോഗം ചേരുകയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us