കൊല്ലം: തേവലക്കര ബോയ്‌സ് സ്‌കൂളില്‍ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം ഏറെ വേദനാജനകമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി.
ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കിലെ സ്‌കൂള്‍ തുറക്കാന്‍ പാടുള്ളുവെന്ന് നിർദ്ദേശം നൽകിയതാണ്.
വൈദ്യൂതി ലൈന്‍ ഉള്ളപ്പോള്‍ സ്‌കൂളിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് കൊടുക്കാന്‍ പാടില്ലായിരുനെന്നും മന്ത്രി വ്യക്തമാക്കി.
കേരളത്തില്‍ സ്‌കൂള്‍ തുറക്കുന്നതിന് മുമ്പ് തന്നെ ഇത്തരത്തിലുള്ള അപകടങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എടുത്തിരുന്നതായി അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ ഏകദേശം പതിനാലായിരത്തോളം സ്‌കൂളുകളുണ്ട്. ഓരോ സ്‌കൂളുകള്‍ക്കും തുറക്കുന്നതിന് മുന്നോടിയായി നടത്തേണ്ട പ്രാരംഭ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള സര്‍ക്കുലര്‍ നല്‍കിയിരുന്നു.
അധികൃതരുമായി യോഗങ്ങളും കൂടിയതാണ്.വൈദ്യൂത ലൈന്‍ ഉള്ളപ്പോള്‍ സ്‌കൂളിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് കൊടുക്കാന്‍ പാടില്ലെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
കൃത്യമായ അന്വേഷണം നടത്തും. കുറ്റക്കാര്‍ക്ക് യാതൊരു വിട്ടുവീഴ്ചയും നല്‍കിയില്ല.
വിദ്യാഭ്യാസ ഡയറക്ടറും മറ്റ് ഉദ്യേഗസ്ഥരും അന്വേഷണം നടത്തുന്നുണ്ട്. ഒരിക്കലും ഈ അപകടത്തെ രാഷ്ട്രീയമായി മുതലെടുക്കാന്‍ പാടില്ലെന്ന് വിദ്യഭ്യാസ മന്ത്രി പറഞ്ഞു. സ്‌കൂളിന് വീഴ്ച സംഭവിച്ചിട്ടുണ്ട്.
വിദ്യാഭ്യാസ വകുപ്പ് സ്വീകരിക്കേണ്ട നടപടികള്‍ ഉടന്‍ എടുക്കും. എല്ലാ കാര്യങ്ങളെ സംബന്ധിച്ചും അന്വേഷണം നടത്തും,'' മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു.