കൊല്ലത്ത് ഷോക്കേറ്റ് മരിച്ച വിദ്യാർത്ഥിയുടെ സംസ്കാരം നാളെ. വിദേശത്തുള്ള മിഥുന്റെ അമ്മ നാളെ നാട്ടിലെത്തും. രാവിലെ തേവലക്കര സ്കൂളിൽ പൊതുദർശനം ഉണ്ടായിരിക്കും

നിലവിൽ തുർക്കിയിലാണ് സുജയുള്ളത്. രാവിലെ 08.55ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേരുമെന്നും കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു.

New Update
images(1206)

കൊല്ലം: കൊല്ലം തേവലക്കരയിൽ സ്കൂളിൽ ഷോക്കേറ്റ് മരിച്ച മിഥുന്റെ സംസ്കാരം നാളെ നടക്കും. അഞ്ച് മണിക്ക് വിളന്തറ വീട്ടുവളപ്പിലാണ് സംസ്കാരം നടക്കുക. 

Advertisment

പത്ത് മണി മുതൽ 12 മണി വരെ മൃതദേഹം തേവലക്കര സ്കൂളിൽ പൊതുദർശനത്തിന് വെക്കും. മിഥുന്റെ അമ്മ സുജ നാളെ രാവിലെ നെടുമ്പാശ്ശേരിയിലെത്തും.


നിലവിൽ തുർക്കിയിലാണ് സുജയുള്ളത്. രാവിലെ 08.55ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേരുമെന്നും കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു.


ഇന്നലെ രാവിലെയാണ് തേവലക്കര ബോയ്സ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുന്‍ ഷോക്കേറ്റ് മരിച്ചത്. സ്‌കൂള്‍ മുറ്റത്തെ സൈക്കിള്‍ ഷെഡിന് മുകളില്‍ വീണ ചെരിപ്പെടുക്കാന്‍ ശ്രമിക്കുമ്പോഴാണ് ഷോക്കേറ്റത്. 

സംഭവത്തിൽ സ്‌കൂളിന് വീഴ്ച പറ്റിയെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞിരുന്നു. സുരക്ഷ ഉറപ്പാക്കുന്നതിൽ സ്കൂളിന് വീഴ്ച പറ്റിയെന്നും പ്രോട്ടോകോൾ പാലിച്ചില്ലെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ടിൽ പറഞ്ഞു.

Advertisment